കൂടുതൽ പ്രകടനങ്ങൾ വേണ്ട; മറഡോണക്ക് ഫിഫയുടെ താക്കീത്

  • 115
    Shares

റഷ്യൻ ലോകകപ്പ് വേദികളിൽ സജീവ സാന്നിധ്യമാണ് ഇതിഹാസ താരം ഡീഗോ മറഡോണ. പ്രത്യേകിച്ചും അർജന്റീനയുടെ മത്സരങ്ങളിൽ. ഫിഫയുടെ പ്രത്യേക ക്ഷണപ്രകാരമാണ് താരം റഷ്യയിലെത്തിയത്. ഓരോ മത്സരം കാണാനെത്തുന്നതിനും മറഡോണക്ക് ഫിഫ നൽകുന്നത് ഒമ്പത് ലക്ഷം രൂപ വെച്ചാണ്.

പൈസക്ക് പുറമെ താമസവും ഭക്ഷണവും ഫിഫയുടെ വകയാണ്. എന്നാലും മറഡോണ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ചെറുതല്ല. ഓരോ മത്സരത്തിന് ശേഷവും ഓരോ വിവാദവും ഇതിഹാസ താരത്തെ ചുറ്റിപ്പറ്റിയുണ്ടാകും. അർജന്റീനയുടെ ഗ്രൂപ്പ് മത്സരങ്ങളിലൊന്നിൽ സ്റ്റേഡിയത്തിലിരുന്ന് പുക വലിച്ചതായിരുന്നു ആദ്യത്തെ വിവാദം

ഐസ് ലാൻഡിനെതിരായ മത്സരത്തിനിടെ ഏഷ്യൻ വംശജരെ കളിയാക്കും വിധം മറഡോണ ആംഗ്യം കാണിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. നൈജീരിയക്കെതിരായ അർജന്റീനയുടെ അവസാന ഗ്രൂപ്പ് മത്സരത്തിന് ശേഷം താരം നടത്തിയ പരാക്രമം ഫിഫയെ തന്നെ നാണം കെടുത്തി. കാണികൾക്ക് നേരെ നടത്തിയ ആംഗ്യത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.

ഇതിന് പിന്നാലെയാണ് മറഡോണയെ നിയന്ത്രിക്കാൻ തന്നെ ഫിഫ തീരുമാനിച്ചത്. എത്ര വലിയ താരമാണെങ്കിലും സ്റ്റേഡിയത്തിനകത്ത് മര്യാദ പാലിക്കണമെന്ന് ലോകകപ്പ് ചീഫ് എക്‌സിക്യൂട്ടീവ് കോളിൻസ് പറഞ്ഞു. താരങ്ങളും ഗ്രൗണ്ട് സ്റ്റാഫും ആരാധകരും പരസ്പര ബഹുമാനം കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *