ഫിഫ റാങ്കിംഗിൽ ബൽജിയം ഒന്നാം സ്ഥാനത്ത്; ആദ്യ പത്തിൽ ഇടംപിടിക്കാതെ ജർമനി

Loading...
  • 143
    Shares

ഫിഫ ലോക റാങ്കിംഗിൽ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ മറികടന്ന് ബൽജിയം ഒന്നാമത് എത്തി. യുവേഫ നാഷൻസ് ലീഗിലെ മികച്ച പ്രകടനമാണ് ബൽജിയത്തിന് റാങ്കിംഗിൽ കുതിപ്പ് നടത്താനായത്. 1733 പോയിന്റാണ് നിലവിൽ ചുവന്ന ചെകുത്താൻമാർക്കുള്ളത്

ബൽജിയത്തേക്കാൾ ഒരു പോയിന്റ് കുറവിൽ ഫ്രാൻസ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. യുവേഫ നാഷൻസ് കപ്പിൽ സ്‌പെയിനിനെ പരാജയപ്പെടുത്തിയതാണ് ഇംഗ്ലണ്ടിനെ തുണച്ചത്.

ബ്രസീൽ, ക്രൊയേഷ്യ ടീമുകൾ മൂന്നും നാലും സ്ഥാനങ്ങളിൽ നിൽക്കുന്നു. ബ്രസീലിന് 1669 പോയിന്റും ക്രൊയേഷ്യക്ക് 1635 പോയിന്റുമാണുള്ളത്. മുൻ ലോക ചാമ്പ്യൻമാരായ ജർമനി റാങ്കിംഗിലെ ആദ്യ പത്തിൽ പോലും ഉൾപ്പെട്ടില്ല. ജർമനി നിലവിൽ പതിനാലാം സ്ഥാനത്താണ്. അർജന്റീന പന്ത്രണ്ടാം സ്ഥാനത്തും നിൽക്കുന്നു. ഇന്ത്യ പട്ടികയിൽ 97ാം റാങ്കിലാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *