റൊണാൾഡോ പോയതോടെ റയൽ ഒരു ടീമായി മാറി; ഒത്തിണക്കം കൂടിയെന്നും ബെയ്ൽ

  • 79
    Shares

ക്രിസ്റ്റിയാനോ റൊണാൾഡോ പോയതോടെയാണ് റയൽ മാഡ്രിഡ് നല്ലൊരു ടീമായി മാറിയതെന്ന് ഗാരെത് ബെയ്ൽ. റൊണാൾഡോ പോയതിന് ശേഷം ടീമിലെ ഒത്തിണക്കും കൂടി. ശാന്തമായി കളിക്കാനും ആകുന്നുണ്ട്. നേരത്തെ റൊണാൾഡോയെ ചുറ്റിപ്പറ്റിയാണ് തന്ത്രങ്ങൾ മെനഞ്ഞിരുന്നത്. എന്നാൽ ഒരു താരത്തെ മാത്രം ആശ്രയിക്കേണ്ട സ്ഥിതി ഇപ്പോൾ ടീമിനില്ല.

കഴിഞ്ഞ സീസൺ അവസാനത്തോടെയാണ് റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് പോയത്. യുവന്റസിനായി ആദ്യ രണ്ട് കളികളിൽ ഗോൾ നേടാനാകാതെ പോയ താരം മൂന്നാം മത്സരത്തിൽ ഇരട്ട ഗോളുകളുമായി തിരിച്ചുവന്നിരുന്നു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *