വിടവാങ്ങൽ മത്സരത്തിൽ വീരോചിത സെഞ്ച്വറിയുമായി ഗംഭീർ; ഗാർഡ് ഓഫ് ഓണർ നൽകി ആന്ധ്ര താരങ്ങൾ

  • 2.3K
    Shares

വിടവാങ്ങൽ പ്രഖ്യാപിച്ചതിന് ശേഷം തന്റെ അവസാന മത്സരത്തിനിറങ്ങിയ ഗൗതം ഗംഭീറിന് തകർപ്പൻ സെഞ്ച്വറി. ഡൽഹി ഫിറോസ് ഷാ കോട്‌ലയിൽ ആന്ധ്രക്കെതിരായ മത്സരത്തിലാണ് ഡൽഹിക്ക് വേണ്ടി ഗംഭീർ സെഞ്ച്വറി നേടിയത്. 112 റൺസാണ് താരം നേടിയത്.

ഗംഭീറിന്റെ 43ാമത് ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണിത്. നേരത്തെ ഗ്രൗണ്ടിലിറങ്ങിയ ഗംഭീറിന് ആന്ധ്രാ താരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് തന്റെ 15 വർഷം നീണ്ട കരിയർ അവസാനിപ്പിക്കുന്നതായി ഗംഭീർ അറിയിച്ചത്. ഇന്ത്യക്കായി 2016ലാണ് ഗംഭീർ അവസാനമായി കളിച്ചത്.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *