ഗംഭീറിന്റെ ഐതിഹാസിക കരിയറിന് നന്ദി പറഞ്ഞ് ബിസിസിഐ; യാത്രയയപ്പ് നൽകി താരങ്ങളും ആരാധകരും

  • 426
    Shares

ഇന്ത്യൻ ക്രിക്കറ്റിലെ ഒരു കാലത്ത് അഭിവാജ്യ ഘടകമായിരുന്ന ഓപണിംഗ് ബാറ്റ്‌സ്മാൻ ഗൗതം ഗംഭീർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഫേസ്ബുക്ക് വഴിയാണ് 15 വർഷത്തെ കരിയറിന് അവസാനമിടുന്നതായി ഗംഭീർ അറിയിച്ചത്. 2011 ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിക്കൊടുക്കുന്നതിലെ നിർണായക സാന്നിധ്യമായിരുന്നു ഗംഭീർ. ഫൈനലിൽ അദ്ദേഹത്തിന്റെ 97 റൺസാണ് ഇന്ത്യക്ക് കപ്പുയർത്താൻ സഹായകരമായത്.

58 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 4154 റൺസും 147 ഏകദിനങ്ങളിൽ നിന്ന് 5238 റൺസും നേടിയിട്ടുണ്ട്. 37 ടി20 മത്സരങ്ങളിൽ നിന്ന് 932 റൺസും നേടി. ഗംഭീറിന്റെ ഐതിഹാസിക കരിയറിന് അഭിനന്ദനങ്ങൾ നേരുന്നതായി ബിസിസിഐ ട്വിറ്ററിൽ കുറിച്ചു. ആന്ധ്രക്കെതിരെയുള്ള രഞ്ജി ട്രോഫി തന്റെ കരിയറിലെ അവസാന മത്സരമായിരിക്കുമെന്നാണ് ഗംഭീർ അറിയിച്ചത്.

ഐപിഎല്ലിൽ രണ്ട വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് കിരീടം നേടിക്കൊടുത്ത നായകനാണ് ഗംഭീർ. സൗരവ് ഗാംഗുലിക്ക് ശേഷം ഇന്ത്യയുടെ വിശ്വസ്തനായ ഇടംകൈയ്യൽ ഓപണർ കൂടിയായിരുന്നു അദ്ദേഹം. 2016ൽ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിലാണ് ഗംഭീർ അവസാനമായി ഇന്ത്യക്കായി കളിച്ചത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *