സഞ്ജുവിനെ ഇന്ത്യൻ ടീമിലെടുത്ത് നാലാം നമ്പറിൽ ഇറക്കണമെന്ന പറഞ്ഞ ഗംഭീർ ലക്ഷ്യം വെച്ച് ധോണിയെയോ; പൊങ്കാലയുമായി ധോണി ഫാൻസ്, റിഷഭ് പന്തിനെ മറന്നുപോയോ എന്നും ചോദ്യം

  • 50
    Shares

സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയ സഞ്ജു സാംസണെ അഭിനന്ദിച്ച് ഗൗതം ഗംഭീർ പോസ്റ്റ് ചെയ്ത ട്വീറ്റ് വിവാദമാകുന്നു. ഇതിനെതിരെ ഗംഭീറിന് പൊങ്കാലയുമായി ധോണി ഫാൻസ് രംഗത്തിറങ്ങുകയും ചെയ്തു. ഇന്ന് ഇന്ത്യയിലുള്ളതിൽ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ് സഞ്ജുവെന്നും ലോകകപ്പ് ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തി നാലാം നമ്പറിൽ ഇറക്കണമെന്നുമായിരുന്നു ഗംഭീറിന്റെ ട്വീറ്റ്

രണ്ട് കാര്യങ്ങളാണ് ധോണി ഫാൻസിനെ കലിപ്പിലാക്കിയത്. ഇന്ത്യയിലെ ഇന്നുള്ളതിൽ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനെന്ന പദവി സഞ്ജുവിന് നൽകി. രണ്ട് നാലാം നമ്പറിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് പറഞ്ഞു. ഗംഭീർ ലക്ഷ്യം വെച്ചത് ധോണിയെ ആണെന്ന് ആരാധകർ പറയുന്നു.

ഗംഭീറിന് ധോണിയോട് അസൂയയാണെന്നാണ് ആരാധകർ പറയുന്നത്. ധോണിയെ മറന്നതു പോകട്ടെ, റിഷഭ് പന്ത് എന്ന താരത്തെയും ഗംഭീർ മറന്നുപോയോ എന്നും ചിലർ ചോദിക്കുന്നു. സഞ്ജു ഒരു മത്സരത്തിൽ മാത്രം തിളങ്ങുന്ന താരമാണ്. ഡൽഹിയിൽ പന്തിനൊപ്പം ഒന്നിച്ച് കളിച്ച ഗംഭീർ അദ്ദേഹത്തെ കുറിച്ച് ഒരു വാക്കുപോലും പറയാതെ ഇപ്പോൾ സഞ്ജുവിനെ കുറിച്ച് പറയുന്നതിൽ ഗൂഢലക്ഷ്യമുണ്ടെന്നും ഇവർ ആരോപിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *