കിരീടസാധ്യത ഓസീസിനെന്ന് ഗൗതം ഗംഭീർ

Loading...

ന്യൂഡൽഹി: ഈ വർഷം ഏകദിന ലോകകപ്പു നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നാമത് നിലവിലെ ചാംപ്യൻമാർ കൂടിയായ ഓസ്‌ട്രേലിയയാണെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കിരീട സാധ്യതകളിൽ രണ്ടാമത് ആതിഥേയരായ ഇംഗ്ലണ്ട്, ഇന്ത്യ എന്നീ ടീമുകളാണെന്നും ഗംഭീർ അഭിപ്രായപ്പെട്ടു. 2011ൽ ഇന്ത്യ ലോകകപ്പ് കിരീടം ചൂടുമ്പോൾ ഫൈനലിൽ 97 റൺസോടെ ടോപ് സ്‌കോററായത് ഗംഭീറായിരുന്നു. വെസ്റ്റ് ഇൻഡീസ് ഊതി വീർപ്പിച്ച ബലൂണാണെന്നും ട്വന്റി20യിലെ പ്രകടനം വച്ച് 50 ഓവർ മൽസരങ്ങളെ താരതമ്യപ്പെടുത്തരുതെന്നും ഗംഭീർ അഭിപ്രായപ്പെട്ടു.

അടുത്തിടെ ക്രിക്കറ്റിൽനിന്നും വിരമിച്ച് ബിജെപിയിൽ ചേർന്ന ഗംഭീർ, ഡൽഹിയിൽനിന്ന് ലോക്‌സഭയിലേക്ക് മൽസരിക്കുന്നുമുണ്ട്. ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗംഭീറിന്റെ പ്രതികരണം.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *