Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

മൊഹാലിയില്‍ ഗെയിലാട്ടം; വരവറിയിച്ച് ക്രിസ് ഗെയിലിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്‌

gayle

Sports

മൊഹാലിയില്‍ ഗെയിലാട്ടം; വരവറിയിച്ച് ക്രിസ് ഗെയിലിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്‌

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ കിംഗ്‌സ് ഇലവൻ പഞ്ചാബിന് കൂറ്റൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 197 റൺസെടുത്തു. പഞ്ചാബിനായി അരങ്ങേറിയ ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് ബാറ്റിംഗിലാണ് കൂറ്റൻ സ്‌കോർ പിറന്നത്.

ടോസ് നേടിയ ചെന്നൈ നായകൻ ധോണി പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സ്വപ്‌ന തുല്യമായ തുടക്കമാണ് ഗെയിലും കെഎൽ രാഹുലും ചേർന്ന് പഞ്ചാബിന് നൽകിയത്. ഇരുവരും ചേർന്ന് എട്ടോവറിൽ 96 റൺസ് ചേർത്ത ശേഷമാണ് വേർപിരിഞ്ഞത്. പത്തോവറിൽ പഞ്ചാബിന്റെ സ്‌കോർ 115ൽ എത്തിയിരുന്നു

രാഹുൽ 22 പന്തിൽ 37 റൺസും ഗെയിൽ 33 പന്തിൽ നാല് സിക്‌സും 7 ഫോറും സഹിതം 63 റൺസുമെടുത്തു. മായങ്ക് അഗർവാൾ 30 റൺസെടുത്ത് പുറത്തായി. യുവരാജ് (20), കരുൺ നായർ(29), അശ്വിൻ 14 എന്നിവരും തിളങ്ങി. അവസാന ഓവറുകളിൽ വിക്കറ്റ് കളഞ്ഞുകുളിച്ചില്ലായിരുന്നുവെങ്കിൽ പഞ്ചാബ് സ്‌കോർ 200 കടക്കുമായിരുന്നു.

gayle

Continue Reading
Advertisement
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Sports

Advertisement

Title

Advertisement
To Top