സാംപോളിയെ കൈവിടാതെ അർജന്റീന; പരിശീലക സ്ഥാനത്ത് തുടരും

Loading...
  • 78
    Shares

ജോർജ് സാംപോളി അർജന്റീനയുടെ പരിശീലകനായി തുടരും. അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ആസ്ഥാനത്ത് വെച്ച് നടന്ന ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. കടുത്ത ഉപാധികളോടെയാണ് സാംപോളിയെ നിലനിർത്താൻ എഎഫ്എ തീരുമാനിച്ചത്

ലോകകപ്പിൽ പ്രീക്വാർട്ടറിൽ പുറത്താകേണ്ടി വന്നതോടെ പരിശീലന സ്ഥാനത്ത് നിന്ന് സാംപോളിയെ പുറത്താക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തെ നിലനിർത്താൻ ഫുട്‌ബോൾ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു.

അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് അണ്ടർ 20 ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത് വലൻസിയയിൽ നടക്കുന്ന ടൂർണമെന്റിനെ പ്രതിനിധീകരിക്കാനാണ് സാംപോളിക്ക് നൽകിയിരിക്കുന്ന നിർദേശം. ഇതിന് ശേഷമായിരിക്കും സാംപോളി ദേശീയ പരിശീലക സ്ഥാനത്ത് തുടരണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *