സ്പാനിഷ് താരം പിക്വെ രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു

  • 30
    Shares

സ്‌പെയിൻ താരം ജെറാർഡ് പിക്വെ രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. റഷ്യൻ ലോകകപ്പിലെ സ്‌പെയിനിന്റെ മോശം പ്രകടനത്തെ തുടർന്നാണ് തീരുമാനം. ലോക ഫുട്‌ബോളിലെ തന്നെ മികച്ച ഡിഫൻഡർമാരിൽ ഒരാളായാണ് പിക്വെയെ കാണുന്നത്.

ക്ലബ് ഫുട്‌ബോളിൽ തുടരുമെന്ന് പിക്വെ വ്യക്തമാക്കിയിട്ടുണ്ട്. ലാലീഗയിൽ ബാഴ്‌സലോണയുടെ താരമാണ് അദ്ദേഹം. സ്പാനിഷ് സൂപ്പർ കപ്പിന് മുമ്പായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് പിക്വെ വിരമിക്കുന്ന വാർത്ത അറിയിച്ചത്. സ്പാനിഷ് പരിശീലകനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 2010 ലോകകപ്പ് നേടിയ സ്പാനിഷ് ടീമിൽ അംഗമായിരുന്നു പിക്വെ.

102 മത്സരങ്ങളിൽ സ്‌പെയിനിന്റെ കുപ്പായം അണിഞ്ഞിട്ടുണ്ട്. ലോകകപ്പും യൂറോപ്യൻ ചാമ്പ്യൻഷിപ്പും നേടാനായി. സുന്ദരമായ കാലഘട്ടമാണ് കഴിഞ്ഞുപോയത്. പക്ഷേ ഏറ്റവും മനോഹരമായ സമയത്ത് ചിലത് അവസാനിപ്പിക്കേണ്ടതായുണ്ടെന്ന് പിക്വെ വിരമിക്കൽ വാർത്ത അറിയിക്കവെ പറഞ്ഞു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *