13കാരിയെ അധ്യാപകരും 15 സഹപാഠികളും ചേർന്ന് പീഡിപ്പിച്ചതായി പരാതി

  • 10
    Shares

ബീഹാറിൽ പതിമൂന്ന് വയസ്സുള്ള വിദ്യാർഥിനിയെ പ്രധാനാധ്യാപകൻ അടക്കം മൂന്ന് അധ്യാപകരും പതിനഞ്ച് വിദ്യാർഥികളും ചേർന്ന് പീഡിപ്പിച്ചതായി പരാതി. ചപ്ര ജില്ലയിലാണ് സംഭവം. പരാതിയെ തുടർന്ന് മൂന്ന് അധ്യാപകരെയും രണ്ട് വിദ്യാർഥികളെയും അറസ്റ്റ് ചെയ്തു

ദീപേശ്വർ ബാൽ ഗ്യാൻനികേതൻ എന്ന സ്വകാര്യ സ്‌കൂളിലാണ് സംഭവം. സഹപാഠികളിലൊരാൾ കുട്ടിയെ ബലാത്സംഗം ചെയ്ത് ദൃശ്യം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയായിരുന്നു. ഇത് മറ്റ് കുട്ടികൾക്ക് കൈമാറുകയും അവർ ഇതുപയോഗിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പീഡനം തുടർന്നതോടെ കുട്ടി പ്രധാനാധ്യാപകന്റെ അടുക്കൽ പരാതി പറയുകയായിരുന്നു. എന്നാൽ നടപടി എടുക്കുന്നതിന് പകരം പ്രധാനാധ്യപകനും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പിന്നാലെ രണ്ട് അധ്യാപകരും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുട്ടിയുടെ പരാതി. കഴിഞ്ഞ ഏഴ് മാസമായി പീഡനം തുടരുകയാണെന്ന് കുട്ടി പറയുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *