തകർത്തടിച്ച് മാക്‌സ്‌വെൽ; ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോർ

  • 44
    Shares

ബ്രിസ്‌ബേനിൽ നടക്കുന്ന ആദ്യ ടി20യിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോർ. മഴയെ തുടർന്ന് 17 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. ടോസ് നേടിയ കോഹ്ലി ഓസീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു

ക്രിസ് ലിന്നും ഗ്ലെൻ മാക്‌സ്‌വെല്ലും സ്‌റ്റോണിസും ചേർന്നാണ് ഓസ്‌ട്രേലിയക്ക് നല്ല സ്‌കോർ സമ്മാനിച്ചത്. മാക്‌സ് വെൽ 24 പന്തിൽ നാല് സിക്‌സറുകൾ സഹിതം 46 റൺസെടുത്തു. ക്രിസ് ലിൻ നാല് സിക്‌സും ഒരു ഫോറും സഹിതം 37 റൺസെടുത്തപ്പോൾ സ്‌റ്റോണിസ് 33 റൺസെടുത്തു.

ഇന്ത്യക്കായി കുൽദീപ് യാദവ് 2 വിക്കറ്റും ഖലീൽ അഹമ്മദ്, ബുമ്ര എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. കൃനാൽ പാണ്ഡ്യ നാല് ഓവറിൽ 55 റൺസ് വിട്ടുകൊടുത്തപ്പോൾ ഖലീൽ അഹമ്മദ് 3 ഓവറിൽ വിട്ടുകൊടുത്തത് 42 റൺസാണ്


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *