ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് വമ്പൻ തുക; രണ്ടും മൂന്നൂം സ്ഥാനക്കാരും നിരാശപ്പെടേണ്ട

  • 210
    Shares

റഷ്യൻ ലോകകപ്പ് ജേതാക്കളെ സമ്മാനമായി കാത്തിരിക്കുന്നത് വമ്പൻ തുക. കിരീട ജേതാക്കൾക്ക് 38 മില്യൺ ഡോളറാണ് സമ്മാനത്തുകയായി ലഭിക്കുക. ഏകദേശം 260 കോടി 28 ലക്ഷം രൂപ വരുമിത്. റണ്ണേഴ്‌സ് അപ്പിന് 191 കോടി 80 ലക്ഷം രൂപ(28 മില്യൺ ഡോളർ) സമ്മാനമായി ലഭിക്കും.

ഫിഫയുടെ സമ്മാനത്തുക ഫണ്ടിലെ 400 മില്യൺ ഡോളറിൽ നിന്നാണ് വിജയികൾക്കും പങ്കെടുത്തുവർക്കുമുള്ള സമ്മാനത്തുക നൽകുന്നത്. മൂന്നാം സ്ഥാനക്കാരായ ബൽജിയത്തിന് 164 കോടി 39 ലക്ഷം രൂപ ലഭിക്കും. നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന് 150 കോടി 70 ലക്ഷം രൂപയും ലഭിക്കും

ക്വാർട്ടർ ഫൈനലിൽ എത്തിയ ടീമുകൾക്ക് 110 കോടി രൂപ വീതം ഫിഫ സമ്മാനമായി നൽകും. ലോകകപ്പിൽ പങ്കെടുത്ത 32 ടീമുകൾക്കും 54 കോടി രൂപയും ഫിഫ നൽകുന്നുണ്ട്.

ഫ്രാൻസും ക്രൊയേഷ്യയും തമ്മിലുള്ള ഫൈനൽ മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. മോസ്‌കോയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം. ക്രൊയേഷ്യയുടെ അപ്രതീക്ഷിത കുതിപ്പാണ് ഈ ലോകകപ്പിലെ ഏറ്റവും ആകർഷണീയമായത്. സെമിയിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ ഫൈനലിലെത്തിയത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *