ഹനുമ വിഹാരിയുടെ സെഞ്ച്വറിയിൽ ഇന്ത്യക്ക് മികച്ച സ്‌കോർ; വിൻഡീസിന്റെ 7 വിക്കറ്റുകൾ 87 റൺസിന് വീണു

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 416 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗ് ആരംഭിച്ച വിൻഡീസിന് 87 റൺസ് എടുക്കുന്നതിനിടെ 7 വിക്കറ്റുകൾ നഷ്ടപ്പെട്ടു കഴിഞ്ഞു. നിലയിൽ 329 റൺസ് പിന്നിലാണ് ആതിഥേയർ

ഹനുവ വിഹാരിയുടെ സെഞ്ച്വറിയും മായങ്ക് അഗർവാൾ, വിരാട് കോഹ്ലി, ഇഷാന്ത് ശർമ എന്നിവരുടെ അർധ സെഞ്ച്വറിയുമാണ് ഇന്ത്യയെ തുണച്ചത്. വിഹാരി 111 റൺസെടുത്തു. മായങ്ക് 55 റൺസും കോഹ്ലി 76 റൺസുമെടുത്തു. വാലറ്റത്ത് ഇഷാന്ത് ശർമ 80 പന്തിൽ 57 റൺസെടുത്തു.

ബുമ്രയുടെ ഹാട്രിക് നേട്ടമാണ് വിൻഡീസ് നിരയെ തകർത്തത്. 9.1 ഓവർ എറിഞ്ഞ ബുമ്ര 16 റൺസ് മാത്രം വിട്ടുനൽകി 6 വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു. 34 റൺസെടുത്ത ഹേറ്റ്‌മേയറും 18 റൺസെടുത്ത ഹോൾഡറും 10 റൺസെടുത്ത ബ്രാത്ത് വെയിറ്റും ഒഴിച്ചാൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *