ക്രിക്കറ്റിലെ രാജകുമാരന് ഇന്ന് മുപ്പതാം പിറന്നാൾ; ഹാപ്പി ബർത്ത് ഡേ കോഹ്ലി

  • 78
    Shares

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിക്ക് ഇന്ന് മുപ്പതാം പിറന്നാൾ. 1988 നവംബർ 5ന് ഡൽഹിയിലാണ് കോഹ്ലി ജനിക്കുന്നത്. 2008 ആഗസ്റ്റ് 18ന് ശ്രീലങ്കക്കെതിരെയാണ് കോഹ്ലിയുടെ അരങ്ങേറ്റം. പത്ത് വർഷങ്ങൾക്കിപ്പുറം ലോക ക്രിക്കറ്റിലെ ഏതാണ്ട് ഒട്ടുമിക്ക റെക്കോർഡുകളും സ്വന്തം പേരിലാക്കിയിരിക്കുകയാണ് ഈ മുപ്പതുകാരൻ

സച്ചിന് ശേഷം ഏറ്റവുമധികം ആരാധകരെ സമ്പാദിച്ച താരമാണ് കോഹ്ലി. സച്ചിന്റെ കളി കണ്ടുവളര്‍ന്ന താരം പക്ഷേ സച്ചിനേക്കാള്‍ വേഗതയിലാണ് ഓരോ റെക്കോര്‍ഡുകളും തിരുത്തുന്നത്. ഏകദിനത്തില്‍ ഏറ്റവും വേഗതയില്‍ പതിനായിരം റണ്‍സ് എന്നതടക്കമുള്ള റെക്കോര്‍ഡും കോഹ്ലിക്ക് ഒപ്പമാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ രാജകുമാരന് മെട്രോ ജേർണലിന്റെയും പിറന്നാൾ ആശംസകൾ


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *