ഹിന്ദു-മുസ്ലീം കളി നിർത്തി ക്രൊയേഷ്യയെ കണ്ട് പഠിക്കൂ എന്ന് ഹർഭജൻ സിംഗ്
50 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ ലോകകപ്പിന്റെ ഫൈനൽ കളിക്കുമ്പോൾ 135 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ ഹിന്ദു മുസ്ലിം കളിയാണ് നടക്കുന്നതെന്ന് ക്രിക്കറ്റ് താരം ഹർഭജൻ സിംഗിന്റെ പരിഹാസം. നിങ്ങളുടെ ചിന്ത തന്നെ മാറ്റൂ, രാജ്യം തന്നെ മാറുമെന്ന ഹാഷ് ടാഗിലാണ് ഹർഭജന്റെ ട്വീറ്റ്
ഞായറാഴ്ച ലോകമെമ്പാടും ലോകകപ്പ് ആവേശത്തിൽ മൂങ്ങിയപ്പോഴും രാജ്യത്ത് ഹിന്ദു മുസ്ലിം സംഘർഷ വാർത്തകൾ നിറഞ്ഞതോടെയാണ് ഹർഭജന്റെ പരിഹാസം.
लगभग 50 लाख की आबादी वाला देश क्रोएशिया फ़ुटबॉल वर्ल्ड कप का फाइनल खेलेगा
और हम 135 करोड़ लोग हिंदू मुसलमान खेल रहे है।#soch bdlo desh bdlega— Harbhajan Turbanator (@harbhajan_singh) July 15, 2018
1991ൽ മാത്രം നിലവിൽ വന്ന രാജ്യമാണ് ക്രൊയേഷ്യ. വെറും ഏഴ് വർഷങ്ങൾക്കിപ്പുറം ലോകകപ്പിൽ കളിക്കുകയും സെമി ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. 20 വർഷങ്ങൾക്കിപ്പുറം ലോകകപ്പിന്റെ ഫൈനൽ മത്സരം കളിച്ച് ഫുട്ബോൾ പ്രേമികളുടെ ഹൃദയവും കീഴടക്കിയാണ് ക്രൊയേഷ്യ മടങ്ങിയത്. ഫൈനലിൽ ഫ്രാൻസിനോട് അവർ പരാജയപ്പെടുകയായിരുന്നു