ചാറ്റ് ഷോയിലെ പരാമർശങ്ങൾ: ഹാർദിക് പാണ്ഡ്യക്കും രാഹുലിനുമെതിരെ ബിസിസിഐ നടപടിയെടുത്തേക്കും

  • 46
    Shares

കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ എന്ന ചാറ്റ് ഷോയിൽ പങ്കെടുത്ത് ഹാർദിക് പാണ്ഡ്യയും ലോകേഷ് രാഹുലും നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ നടപടിക്കൊരുങ്ങി ബിസിസിഐ. ഇരുവരോടും ബിസിസിഐ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായതോടെ ഹാർദിക് ട്വിറ്ററിൽ മാപ്പപേക്ഷയുമായി രംഗത്തുവന്നിരുന്നു.

ലൈംഗിക ജീവിതത്തെ കുറിച്ച് ഹാർദിക് ഷോയിൽ നടത്തിയ പരാമർശങ്ങളിൽ നടപടി വേണമെന്നാണ് ബിസിസിഐയിലെ ഒരു വിഭാഗം പറയുന്നത്. പാണ്ഡ്യയുടെ വാക്കുകൾ ഇന്ത്യൻ ക്രിക്കറ്റിനെയും ബിസിസിഐയെയും അപമാനിക്കുന്നതാണ്. മാപ്പു പറച്ചിൽ ഇതിനൊരു പരിഹാരമല്ലെന്നും ശക്തമായ നടപടി വേണമെന്നുമാണ് ഇവരുടെ വാദം. തനിക്ക് നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ടെന്ന് ഷോയിൽ ഹാർദിക് പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *