റെക്കോർഡുകൾ കൊണ്ട് ഹർമൻ പ്രീത് കഴുകിക്കളഞ്ഞ വിവാദക്കറകൾ; ഈ സെഞ്ച്വറി ഇന്ത്യൻ നായികക്ക് ആവശ്യമായിരുന്നു

  • 379
    Shares

വനിതാ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ നേടിയത് വെറുമൊരു സെഞ്ച്വറി മാത്രമായിരുന്നില്ല ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്. വിവാദങ്ങൾ കരിനിഴൽ പടർത്തിയ ജീവിതത്തിലേക്കൊരു തിരിച്ചുവരവ് കൂടിയായിരുന്നു. അത്രയേറെ അവർ ഇപ്പോൾ ആശ്വസിക്കുന്നുണ്ടാകണം. മാസങ്ങൾക്ക് മുമ്പ് ആരാധകർക്കും മാധ്യമങ്ങൾക്കും മുന്നിൽ തല കുനിച്ച് നിന്ന ആൾ ഒരൊറ്റ ഇന്നിംഗ്‌സ് കൊണ്ട് വാഴ്ത്തപ്പെടുകയാണ്.

51 പന്തുകളിൽ നിന്നും ഹർമൻപ്രീത് അടിച്ചുകൂട്ടിയത് 103 റൺസ്. ഇതിൽ എട്ട് സിക്‌സറുകളും ഏഴ് ഫോറുകളും. കിവീസ് ബൗളർമാരെ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും പായിക്കുമ്പോൾ കണ്ടത് വിമർശകർക്കുള്ള മറുപടി കൂടിയാണ്. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദവും ഇതേ തുടർന്ന് നഷ്ടപ്പെട്ട പോലീസ് ഉദ്യോഗത്തിന്റെയും ഓർമകൾ മായ്ക്കുന്നത് കൂടിയായിരുന്നു ഇന്നലെ കണ്ട ഇന്നിംഗ്‌സ്

പഞ്ചാബ് പോലീസിൽ ഡി എസ് പി റാങ്കിലായിരുന്ന ഹർമൻപ്രീതിനെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിന്റെ പേരിൽ സർക്കാർ പുറത്താക്കുകയായിരുന്നു. തന്റെ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് തനിക്ക് അറിയില്ല എന്നായിരുന്നു ഹർമൻ അന്ന പറഞ്ഞിരുന്നത്. എന്തായാലും പിന്നീട് കുറേ നാളത്തേക്ക നിശബ്ദമായ ലോകത്തായിരുന്നു അവർ. അടുത്ത സുഹൃത്തുക്കളിൽ നിന്നുവരെ മാറി നിന്നു. എന്നാൽ അതി ശക്തമായി തന്നെ ഹർമൻപ്രീത് കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്

ഒരുപിടി റെക്കോർഡുകൾ കൂടിയാണ് കിവീസിനെതിരായ ഇന്നിംഗ്‌സിൽ പിറന്നത്. രാജ്യാന്തര ടി20യിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് ഹർമൻപ്രീത്. ലോകകപ്പിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരവും ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡും ഹർമൻപ്രീത് സ്വന്തമാക്കി.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *