വനിതാ ക്രിക്കറ്റ് ടീമിൽ തമ്മിലടി രൂക്ഷം; ഹർമൻ പ്രീതിനെതിരെ മിതാലിയുടെ മാനേജർ രംഗത്ത്
വനിതാ ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ തോറ്റ് പുറത്തായതിന് പിന്നാലെ ടീമിൽ തമ്മിലടി രൂക്ഷമെന്ന് റിപ്പോർട്ടുകൾ. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിന് എതിരെ മുൻ ക്യാപ്റ്റൻ മിതാലി രാജിന്റെ മാനേജർ പരസ്യമായി രംഗത്ത് വന്നു. സെമിയിൽ മിതാലി രാജിനെ ഉൾപ്പെടുത്തിയിരുന്നില്ല. അതി ദയനീയമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പരാജയപ്പെട്ടത്.
ടീമിന് വേണ്ടിയാണ് മിതാലിയെ ഒഴിവാക്കിയതെന്നും അതിൽ ഒട്ടും ഖേദിക്കുന്നില്ലെന്നും മത്സരശേഷം ഹർമൻപ്രീത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ക്യാപ്റ്റനെന്ന നിലയിൽ ഹർമൻപ്രീത് നുണ പറയുകയാണെന്ന് മിതാലിയുടെ മാനേജർ അനീഷ ഗുപ്ത ആരോപിച്ചു. ബിസിസിഐ രാഷ്ട്രീയം കളിക്കുകയാണെന്ന രൂക്ഷ വിമർശനവും അനീഷ ഉന്നയിച്ചിട്ടുണ്ട്.