അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി ഹിമാ ദാസ്; പിന്നാലെ അഭിനന്ദന പ്രവാഹം

Loading...
  • 171
    Shares

അണ്ടർ 20 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണനേട്ടത്തോടെ ചരിത്രം കുറിച്ച ഹിമാ ദാസിന് അഭിനന്ദന പ്രവാഹം. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രാക്കിനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ഹിമ.

ഫിൻലാൻഡിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിലാണ് ഹിമ സ്വർണം നേടിയത്. 51.46 സെക്കന്റിലാണ് പതിനെട്ടുകാരിയായ ഹിമ ഫിനിഷ് ചെയ്തത്. റൊമാനിയയുടെ ആന്ദ്രെ മികോലസ് വെള്ളിയും അമേരിക്കയുടെ ടെയ്‌ലർ മൻസൻ വെങ്കലവും സ്വന്തമാക്കി

രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, കായിക താരങ്ങൾ, ബോളിവുഡ് താരങ്ങളെല്ലാം ഹിമക്ക് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ വേഗതാരത്തിന് അഭിനന്ദനമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു

ഹിമ ഇന്ത്യയുടെ സന്തോഷവും അഭിമാനവുമാണെന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെ ട്വീറ്റ്. നേട്ടം യുവ അത്‌ലറ്റുകൾക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമാണ് ഹിമയെന്ന് കേന്ദ്ര കായിക മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ് ട്വീറ്റ് ചെയ്തു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *