ഹ്യൂമേട്ടൻ ഇനി പൂനെയിൽ

Loading...
  • 89
    Shares

ഇയാൻ ഹ്യൂം ഇനി പൂനെ സിറ്റി എഫ് സിയ്ക്കായി ബൂട്ട് കെട്ടും. ഇന്ന് പൂനെ സിറ്റിയാണ് കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് വിട പറഞ്ഞ ഹ്യൂമിന്റെ ഔദ്യോഗിക സൈനിംഗ് പുറത്ത് വിട്ടത്. ഇയാൻ ഹ്യൂം ഐഎസ്എലിൽ കളിക്കുന്ന മൂന്നാമത്തെ ടീമാകും എഫ് സി പൂനെ സിറ്റി . നിലവിൽ ലീഗിലെ ഏറ്റവും അധികം ഗോൾ സ്‌കോർ ചെയ്ത താരമാണ് ഇയാൻ ഹ്യൂം. ഒരു വർഷത്തെ കരാറിലാണ് ഇപ്പോൾ പൂനെ സിറ്റിയുമായി ഹ്യൂം എത്തിയിരിക്കുന്നത്. ഇത് ഒരു വർഷം കൂടി ദൈർഘിപ്പിക്കുവാനുള്ള ഉപാധിയോടു കൂടിയുള്ള കരാറാണ് താരം ഒപ്പുവെച്ചിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിലൂടെ ഐഎസ്എലിൽ എത്തിയ ഹ്യൂം പിന്നീട് അത്‌ലറ്റിക്കോ ഡി കൊൽക്കത്തയിലേക്ക് മാറുകയായിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലേക്ക് ഹ്യൂം മടങ്ങിയെത്തി. 28 ഗോളുകളാണ് 59 മത്സരങ്ങളിൽ നിന്ന് താരം ഇതുവരെ ഐഎസ്എലിൽ നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണിൽ രണ്ടാം ഘട്ടത്തിൽ പരിക്ക് മൂലം ഏറിയ പങ്കും താരത്തിനു നഷ്ടമായിരുന്നു. താരം പൂർണ്ണമായും ആരോഗ്യവാനല്ലെന്ന കാരണത്താലാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരവുമായുള്ള കരാർ പുതുക്കാതിരുന്നതെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു.

താരം ശസ്ത്രക്രിയ കഴിഞ്ഞ് ആറ് മാസത്തോളം റീഹാബ് നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും പൂനെ സിറ്റി മെഡിക്കൽ ടീമിനു 12-14 ആഴ്ചകളുടെ റീഹാബ് നടപടികളിലൂടെ താരത്തിനു തിരികെ ടീമിനൊപ്പം ചേരാനാകുമെന്നാണ് വിശ്വസിക്കുന്നതെന്നുമാണ് അറിയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *