നീണ്ട ഇടവേളക്ക് ശേഷം ഇയാൻ ഹ്യൂം വീണ്ടും ഐഎസ്എല്ലിലേക്ക്; ആരാധകർ ആവേശത്തിൽ

  • 226
    Shares

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർതാരമായിരുന്ന ഇയാൻ ഹ്യൂം ഐഎസ്എല്ലിലേക്ക് തിരിച്ചെത്തുന്നു. പരുക്ക് കാരണം നീണ്ട കാലത്തെ ഇടവേളക്ക് ശേഷമാണ് ഹ്യൂം കളിക്കളത്തിലേക്ക് തിരിച്ചുവരുന്നത്. പൂനെ സിറ്റിക്ക് ഒപ്പം ഈ സീസണിൽ ചേർന്നെങ്കിലും ഹ്യൂമിന് കളിക്കാൻ സാധിക്കാനോ പൂനെ സ്‌ക്വാഡിൽ കയറാനോ സാധിച്ചിരുന്നില്ല. എന്നാൽ എമിലിയാനോ അൽഫരോയെ പൂനെ ലോൺ അടിസ്ഥാനത്തിൽ എടികെയ്ക്ക് കൈമാറിയതോടെയാണ് ഹ്യൂമിന്റെ മടങ്ങി വരവ് ഒരുങ്ങുന്നത്.

നിലവിൽ പൂനെക്ക് ആറ് വിദേശതാരങ്ങൾ മാത്രമാണുള്ളത്. ഏഴാം വിദേശതാരമായി ഹ്യൂമിനെ ടീമിലെത്തിക്കാൻ സാധിക്കും. പൂനെ സിറ്റി ടീമിനൊപ്പം ഹ്യൂം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഐഎസ്എല്ലിലെ എക്കാലത്തെയും ടോപ് സ്‌കോററാണ് ഇയാൻ ഹ്യൂം.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *