സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ അംഗത്വം ഐസിസി റദ്ദാക്കി

സിംബാബ്‌വേ ക്രിക്കറ്റ് ടീമിന് ഇന്ന് ഐസിസി ടൂർണമെന്റുകളിൽ കളിക്കാനാകില്ല. ടീമിന്റെ അംഗത്വം ഐസിസി റദ്ദാക്കി. ലണ്ടനിൽ നടന്ന ഐസിസി വാർഷിക യോഗത്തിലാണ് തീരുമാനം. സിംബാബ്‌വേ ക്രിക്കറ്റ് ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ജനാധിപത്യപരമല്ലെന്നും രാഷ്ട്രീയ ഇടപെടലുകൾ നടന്നിട്ടുണ്ടെന്നും ആരോപിച്ചാണ് ഐസിസിയുടെ പുറത്താക്കൽ

വിലക്ക് വരുന്നതോടെ ഐസിസി ടൂർണമെന്റുകളിൽ കളിക്കാനാകില്ല. കൂടാതെ ക്രിക്കറ്റ് ബോർഡിനുള്ള എല്ലാ സഹായങ്ങളും ഐസിസി നിർത്തലാക്കും. സിംബാബ്‌വേയിൽ ക്രിക്കറ്റ് തുടരണമെന്നാണ് ഐസിസിയുടെ ആഗ്രഹം. എന്നാൽ നിയമങ്ങൾ അനുസരിച്ചായിരിക്കണം നടപടികളെന്ന് ഐസിസി ചെയർമാൻ ശശാങ്ക് മനോഹർ വ്യക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *