മാന്യതയില്ലാത്ത പെരുമാറ്റം: ശ്രീലങ്കൻ ക്യാപ്റ്റനും പരിശീലകനും ഐ സി സിയുടെ വിലക്ക്

Loading...
  • 77
    Shares

ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്ത രീതിയിൽ പെരുമാറിയതായി കണ്ടെത്തിയതിനെ തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ദിനേഷ് ചണ്ഡിമൽ, പരിശീലകൻ ചണ്ഡിക ഹതുരുസിംഗെ, മാനേജർ ആസാങ്ക ഗുരുസിംഗെ എന്നിവർക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ വിലക്ക്. രണ്ട് ടെസ്റ്റിലും നാല് ഏകദിനങ്ങളിലുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ ഇവരെ ഒരു മത്സരത്തിൽ നിന്നും ഐസിസി വിലക്കിയിരുന്നു. വിശദമായ പരിശോധനക്ക് ശേഷമാണ് ശിക്ഷയുടെ കാഠിന്യം വർധിപ്പിച്ചത്. ഇതോടെ ദക്ഷിണാഫ്രിക്കക്കെതിരായി ഇപ്പോൾ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും വരുന്ന ഏകദിന പരമ്പരയിലും ചണ്ഡിമലിന് കളിക്കാനാകില്ല

വെസ്റ്റ് ഇൻഡീസിനെതിരായി കഴിഞ്ഞ മാസം നടന്ന ടെസ്റ്റ് മത്സരത്തിൽ പന്തിൽ ചണ്ഡിമൽ കൃത്രിമം കാണിച്ചതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് മൂന്നാം ദിനം പുതിയ പന്ത് മത്സരത്തിനെടുത്തു. ഇതിൽ പ്രതിഷേധിച്ച് ചണ്ഡിമലും ലങ്കൻ താരങ്ങളും ഗ്രൗണ്ടിലിറങ്ങാന#് വിസമ്മതിക്കുകയായിരുന്നു

അമ്പയർമാർ ആവശ്യപ്പെട്ടിട്ടും രണ്ട് മണിക്കൂറോളം വൈകിയാണ് ഇവർ കളത്തിലിറങ്ങിയത്. ഇതാണ് ഐസിസിയെ നടപടിയെടുക്കാൻ പ്രേരിപ്പിച്ചത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *