ഐസിസി റാങ്കിൽ ഇന്ത്യക്കും താരങ്ങൾക്കും വൻ കുതിപ്പ്; കോഹ്ലി ഒന്നാം സ്ഥാനത്ത്

  • 736
    Shares

ഐസിസി റാങ്കിംഗിൽ ഇന്ത്യക്ക് വൻ കുതിപ്പ്. ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ 116 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തി. 110 പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും 108 പോയിന്റുമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തുമാണ്.

ബാറ്റ്‌സ്മാൻമാരിൽ കോഹ്ലി ഒന്നാം സ്ഥാനം നിലനിർത്തി. 922 പോയിന്റാണ് കോഹ്ലിക്കുള്ളത്. കിവീസ് നായകൻ കെയൻ വില്യംസൺ 897 പോയിന്റുമായി രണ്ടാം സ്ഥാനവും ചേതേശ്വർ പൂജാര 881 പോയിന്റുമായി മൂന്നാം സ്ഥാനവും നിലനിർത്തി. റിഷഭ് പന്ത് 17ാം സ്ഥാനത്ത് എത്തി.

ബൗളർമാരിൽ ദക്ഷിണാഫ്രിക്കൻ താരം റബാദ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇംഗ്ലണ്ട് താരം ജയിംസ് ആൻഡേഴ്‌സണാണ് രണ്ടാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്ത് ജഡേജയും ഒമ്പതാം സ്ഥാനത്ത് അശ്വിനും നിൽക്കുന്നു. ബുമ്ര 15ാം സ്ഥാനത്തേക്കുയർന്നു. ഓൾ റൗണ്ടർമാരിൽ ജഡേജ രണ്ടാം സ്ഥാനത്തേക്ക് എത്തി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *