ഐസിസി ടെസ്റ്റ് റാങ്കിംഗ്: കോഹ്ലി തന്നെ ഒന്നാമത്, രഹാനെക്കും ബുമ്രക്കും വൻ കുതിപ്പ്

ഐസിസി പുതിയ ടെസ്റ്റ് റാങ്കിംഗ് പുറത്തുവിട്ടു. ബാറ്റ്‌സ്മാൻമാരിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഒരു വർഷത്തെ വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്തേക്ക് കയറി. വിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച അജിങ്ക്യ രഹാനെക്കും ജസ്പ്രീത് ബുമ്രക്കും റാങ്കിംഗിൽ വൻ നേട്ടമുണ്ടാക്കാൻ സാധിച്ചു

ബാറ്റ്‌സ്മാൻമാരിൽ കെയ്ൻ വില്യംസൺ മൂന്നാം സ്ഥാനത്തും ചേതേശ്വർ പൂജാര നാലാം സ്ഥാനത്തുമാണ്. ഹെൻ റി നിക്കോൾസ്, ദിമുത് കരുണരത്‌ന, ജോ റൂട്ട് തുടങ്ങിയവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ

ബൗളർമാരിൽ ബുമ്ര ഒമ്പത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്ത് എത്തി. പാറ്റ് കമ്മിൻസനാണ് ഒന്നാം സ്ഥാനത്ത്. റബാദ രണ്ടാം സ്ഥാനത്തും ജയിംസ് ആൻഡേഴ്‌സൺ മൂന്നാം സ്ഥാനത്തുമാണ്. രവീന്ദ്ര ജഡേജ പത്താം സ്ഥാനത്തുണ്ട്. ഇതാദ്യമായാണ് ബുമ്ര ടെസ്റ്റ് റാങ്കിംഗിൽ ആദ്യ പത്തിൽ ഇടം നേടുന്നത്.

ടെസ്റ്റ് ഓൾ റൗണ്ടർമാരിൽ ജഡേജ നാലാം സ്ഥാനത്തുണ്ട്. ആർ അശ്വിൻ ഏഴാം സ്ഥാനത്തും നിൽക്കുന്നു. പട്ടികയിൽ ജേസൺ ഹോൾഡർ ഒന്നാം സ്ഥാനത്തും ബെൻ സ്‌റ്റോക്‌സ് രണ്ടാം സ്ഥാനത്തും ഷാക്കിബ് അൽ ഹസൻ മൂന്നാം സ്ഥാനത്തുമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *