ടെസ്റ്റ് റാങ്കിംഗിൽ കോഹ്ലി തന്നെ ഒന്നാം സ്ഥാനത്ത്; അത്ഭുത കുതിപ്പുമായി പൃഥ്വിയും റിഷഭും

  • 138
    Shares

ഐസിസിയുടെ പുതുക്കിയ ടെസ്റ്റ് റാങ്കിംഗ് പുറത്തുവന്നു. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒന്നാം സ്ഥാനം നിലനിർത്തി. കോഹ്ലിക്ക് 935 പോയിന്റാണ് ഉള്ളത്. പൃഥ്വി ഷാ റാങ്കിംഗിൽ കുതിച്ചുകയറി 60ാം സ്ഥാനത്ത് എത്തി. രാജ്‌കോട്ടിലെ സെഞ്ച്വറിക്ക് ശേഷം പൃഥ്വിയുടെ റാങ്കിംഗ് 73ൽ എത്തിയിരുന്നു. ഹൈദരാബാദിൽ 70, 33 നോട്ടൗട്ട് എന്നീ സ്‌കോറും നേടിയതോടെയാണ് 60ൽ എത്തിയത്.

വിൻഡീസ് പരമ്പരക്ക് മുമ്പ് 111ാം സ്ഥാനത്തായിരുന്ന റിഷഭ് പന്ത് 62ാം സ്ഥാനത്തേക്ക് കയറി. അജിങ്ക്യ രഹാനെ 18ാം റാങ്കിലേക്ക് കയറി. ബൗളർമാരിൽ ഉമേഷ് യാദവ് നാല് സ്ഥാനം മെച്ചപ്പെടുത്തി 25ാം റാങ്കിലേക്ക് കയറി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *