202ന് ഇന്ത്യ പുറത്ത്; ഇംഗ്ലണ്ടിനെ 136ന് എറിഞ്ഞിട്ട് തിരിച്ചടി, വമ്പൻ ജയം

Loading...
  • 516
    Shares

ഐസിസി വുമൻസ് ചാമ്പ്യൻഷിപ്പ് ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം. ഇംഗ്ലണ്ടിനെ 66 റൺസിനാണ് ഇന്ത്യ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 202 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. താരതമ്യേന ചെറിയ സ്‌കോർ പിന്തുടർന്ന ഇംഗ്ലണ്ടിനെ 41 ഓവറിൽ 136 റൺസിന് ഇന്ത്യ എറിഞ്ഞിട്ടു

നാല് വിക്കറ്റുകൾ വീഴ്ത്തിയ ഏക്താ ബിഷ്തും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയ ശിഖ പാണ്ഡേ, ദീപ്തി ശർമയും ചേർന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ജൂലിയൻ ഗോസ്വാമി ഒരു വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.4 ഓവറിൽ 202ന് പുറത്താകുകയായിരുന്നു. റോഡ്രിഗസ് 48, മിതാലി 44, മന്ദാന 24, ഗോസ്വാമി 30 എന്നിവരുടെ മികവിലാണ് ഇന്ത്യ സ്‌കോർ 200 കടത്തിയത്. ഇംഗ്ലണ്ട് നിരയിൽ നാല് പേർ മാത്രമാണ് രണ്ടക്കം കടന്നത്. മൂന്ന് പേർ പൂജ്യത്തിന് പുറത്തായപ്പോൾ രണ്ട് പേർ ഒരു റൺസിന് വീണു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *