അർജന്റീനയെ തോൽപ്പിച്ച് ഇന്ത്യൻ പട; ഫുട്‌ബോളിൽ ചരിത്ര വിജയം

  • 332
    Shares

അർജന്റീനയുടെ കരുത്തിനെ തകർത്ത് ഇന്ത്യൻ ഫുട്‌ബോളിലെ യുവരക്തങ്ങൾ. ഇന്ത്യയുടെ അണ്ടർ 20 ടീമാണ് സ്‌പെയിനിൽ നടന്ന കോർടിഫ് കപ്പിൽ ആറ് തവണ ലോകചാമ്പ്യൻമാരായ അർജന്റീനയുടെ അണ്ടർ 20 ടീമിനെ പരാജയപ്പെടുത്തിയത്.

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യൻ ജയം. അമ്പതാം മിനിറ്റ് മുതൽ പത്ത് പേരെയും വെച്ച് കളിക്കേണ്ടി വന്നെങ്കിലും ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു.

നാലാം മിനിറ്റിൽ തന്നെ ഇന്ത്യ ലീഡ് സ്വന്തമാക്കിയിരുന്നു. ടാംഗ്രിയാണ് ഗോൾ നേടിയത്. അമ്പതാം മിനിറ്റിൽ അങ്കിത് ജാവേദ് ചുവപ്പുകാർഡ് കണ്ട് പുറത്തായി. അറുപത്തിയെട്ടാം മിനിറ്റിൽ അൻവർ അലി ഇന്ത്യയുടെ രണ്ടാം ഗോൾ നേടിയതോടെ ഇന്ത്യ 2-0ന് മുന്നിലെത്തി. എഴുപത്തിരണ്ടാം മിനിറ്റിൽ ആണ് അർജന്റീന അവരുടെ ആശ്വാസ ഗോൾ നേടിയത്

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *