ഒന്നാം ദിനം പ്രതിരോധത്തിലൂന്നി ബാറ്റ്‌സ്മാൻമാർ; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

Loading...
  • 364
    Shares

ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് എന്ന നിലയിലാണ് ആദ്യ ദിനം കളി അവസാനിച്ചത്. 68 റൺസുമായി ചേതേശ്വർ പൂജാരയും 47 റൺസുമായി വിരാട് കോഹ്ലിയുമാണ് ക്രീസിൽ. ടോസ് നേടിയ കോഹ്ലി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു

ഹനുമ വിഹാരിയും മായങ്ക് അഗർവാളും ചേർന്നാണ് ഇന്ത്യക്കായി ഇന്നിംഗ്‌സ് ഓപൺ ചെയ്തത്. തുടക്കത്തിലെ വിഹാരിയെ നഷ്ടപ്പെട്ടെങ്കിലും അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അർധ സെഞ്ച്വറി നേടിയാണ് മായങ്ക് ക്രീസ് വിട്ടത്. 76 റൺസായിരുന്നു മായങ്കിന്റെ സമ്പാദ്യം. വിഹാരി 8 റൺസിനും പുറത്തായി. പാറ്റ് കമ്മിൻസാണ് രണ്ട് വിക്കറ്റും സ്വന്തമാക്കിയത്

വിക്കറ്റുകൾ വീഴാതെ ശ്രദ്ധിച്ചെങ്കിലും തീർത്തും ഇഴഞ്ഞുനീങ്ങുന്ന ബാറ്റിംഗ് രീതിയാണ് ഇന്ത്യ പിന്തുടർന്നത്. 66 പന്തിലാണ് വിഹാരി 8 റൺസ് എടുത്തത്. മായങ്ക് 76 റൺസെടുക്കാൻ 161 പന്തുകൾ നേരിട്ടു. 200 പന്തുകൾ നേരിട്ടാണ് പൂജാര 68 റൺസെടുത്തത്. കോഹ്ലി 107 പന്തിലാണ് 47 റൺസ് എടുത്തു നിൽക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *