ധോണി മായാജാലത്തിൽ ജയവും പരമ്പരയും; മെൽബൺ ഏകദിനത്തിൽ ഓസീസിനെ തകർത്ത് ഇന്ത്യ

Loading...
  • 1.2K
    Shares

മെൽബൺ ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇതാദ്യമായാണ് ഓസീസ് മണ്ണിൽ ഇന്ത്യ ബൈലാറ്ററൽ പരമ്പര വിജയം നേടുന്നത്. നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു

ഇന്ന് നടന്ന മത്സരത്തിൽ ഓസീസ് ഉയർത്തിയ 231 റൺസ് വിജയലക്ഷ്യം ഇന്ത്യ 4 പന്ത് ശേഷിക്കെ മറികടന്നു. ആദ്യ രണ്ട് മത്സരങ്ങളിലേതുപോലെ തന്നെ മഹേന്ദ്ര സിംഗ് ധോണി ഇന്നും ഇന്ത്യൻ ബാറ്റിംഗിന്റെ നട്ടെല്ലായി മാറി. ധോണി 87 റൺസുമായി പുറത്താകാതെ നിന്നു. ഇതോടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ധോണി അർധ സെഞ്ച്വറി തികച്ചു. 114 പന്തുകളിൽ 6 ഫോറുകൾ സഹിതമാണ് ധോണി 87 റൺസ് എടുത്തത്.

ധോണിയും കേദാർ ജാദവും ചേർന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. മികച്ച പിന്തുണയാണ് ജാദവ് ധോണിക്ക് നൽകിയത്. 118 റൺസിന്റെ പാർട്ട്ണർഷിപ്പാണ് ഇരുവരും ചേർന്നുണ്ടാക്കിയത്. 57 പന്തിൽ 7 ഫോറുകൾ സഹിതം ജാദവ് 61 റൺസെടുത്തു. നേരത്തെ നായകൻ വിരാട് കോഹ്ലി 46 റൺസിനും ധവാൻ 23, രോഹിത് 9 റൺസിനും പുറത്തായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയ 48.4 ഓവറിൽ 230 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. ആറ് വിക്കറ്റെടുത്ത ചാഹലാണ് ഓസീസിനെ കറക്കിവീഴ്ത്തിയത്. ഭുവനേശ്വർ കുമാർ, ഷമി എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *