മെൽബണിൽ ചരിത്രം കുറിച്ച് ടീം ഇന്ത്യ; ഓസീസിനെ 137 റൺസിന് തകർത്തു

  • 947
    Shares

ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് കൂറ്റൻ വിജയം. 137 റൺസിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകർത്തത്. വിജയലക്ഷ്യമായ 399 റൺസ് പിന്തുടർന്ന ഓസ്‌ട്രേലിയ 261 റൺസിന് എല്ലാവരും പുറത്തായി. ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി

മൂന്ന് വീതം വിക്കറ്റെടുത്ത ജഡേജയും ബുമ്രയും ചേർന്നാണ് ഓസീസ് ബാറ്റ്‌സ്മാൻമാരെ ഒതുക്കിയത്. ഇഷാന്ത് ശർമ, മുഹമ്മദ് ഷമി എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി. 63 റൺസെടുത്ത പാറ്റ് കമ്മിൻസ് വാലറ്റത്ത് പൊരുതിയെങ്കിലും വിജയലക്ഷ്യത്തിലേക്ക് എത്താൻ പ്രാപ്തമായിരുന്നില്ല

ഒന്നാമിന്നിംഗ്‌സിൽ ചേതേശ്വർ പൂജാരയുടെ സെഞ്ച്വറിയുടെയും കോഹ്ലി, മായങ്ക് അഗർവാൾ, രോഹിത് ശർമ എന്നിവരുടെ അർധ സെഞ്ച്വറികളുടെ മികവിലും ഇന്ത്യ 443ന് 7 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ഓസ്‌ട്രേലിയ മറുപടി ബാറ്റിംഗിൽ 151 റൺസിന് പുറത്തായി. ബുമ്ര ആറ് വിക്കറ്റുകൾ സ്വന്തമാക്കി.

രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യയുടെ തകർച്ചയാണ് കണ്ടത്. 106ന് 8 വിക്കറ്റ് എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്തു. പക്ഷേ 398 റൺസിന്റെ ലീഡ് ഇന്ത്യക്കുണ്ടായിരുന്നു. ഓസീസ് 261ന് പുറത്തായിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *