പൊരുതാൻ പോലും കാത്തുനിൽക്കാതെ ഇന്ത്യ തോറ്റുകൊടുത്തു; ഓസ്ട്രേലിയക്ക് 146 റൺസിന്റെ വമ്പൻ ജയം
പെർത്ത് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 146 റൺസിന്റെ വമ്പൻ ജയം. വിജയലക്ഷ്യമായ 287 റൺസ് പിന്തുടർന്ന ഇന്ത്യ രണ്ടാമിന്നിംഗ്സിൽ കേവലം 140 റൺസിന് എല്ലാവരും പുറത്തായി. മൂന്ന് വീതം വിക്കറ്റെടുത്ത നഥാൻ ലിയോണും മിച്ചൽ സ്റ്റാർക്കും ചേർന്നാണ് ഇന്ത്യയെ തകർത്തത്. ഹാസിൽവുഡ്, കമ്മിൻസ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
30 റൺസ് വീതമെടുത്ത രഹാനെയും പന്തുമാണ് ഇന്ത്യയുടെ ടോപ് സ്കോറർമാർ. അഞ്ചാം ദിനമായ ഇന്ന് തുടക്കത്തിൽ തന്നെ ഇന്ത്യക്ക് 28 റൺസെടുത്ത വിഹാരിയെ നഷ്ടപ്പെട്ടു. പിന്നാലെ നാല് വിക്കറ്റുകളും 21 റൺസിനിടെ വീണു.
ഇന്ത്യൻ ഇന്നിംഗ്സിൽ നാല് പേരാണ് റൺസൊന്നും നേടാനാകാതെ പോയത്. കോഹ്ലി 17, മുരളി വിജയ് 20ഉം റൺസെടുത്തു. ഒന്നാമിന്നിംഗ്സിൽ ഓസീസ് 326 റൺസാണ് എടുത്തത്. ഇന്ത്യ 283 റൺസിന് ഓൾ ഔട്ടായി. രണ്ടാമിന്നിംഗ്സിൽ ഓസീസിനെ 243 റൺസിന് പുറത്താക്കി ഇന്ത്യ വിജയപ്രതീക്ഷ ഉയർത്തിയെങ്കിലും 140 റൺസിന് തകർന്നുവീഴുകയായിരുന്നു