അടിക്ക് തിരിച്ചടി അതിശക്തമായി; ഓസ്‌ട്രേലിയയുടെ ഏഴ് വിക്കറ്റുകൾ പിഴുത് ഇന്ത്യൻ ബൗളർമാർ

  • 219
    Shares

അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 250 റൺസിനേക്കാൾ 59 റൺസ് പിറകിലാണ് ഓസീസ് ഇപ്പോൾ. അർധ സെഞ്ച്വറിയുമായി ക്രീസിൽ തുടരുന്ന ട്രാവിസ് ഹെഡ്ഡിലാണ് ഓസീസ് പ്രതീക്ഷകൾ

9 വിക്കറ്റ് നഷ്ടത്തിൽ 250 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് ഒരു റൺസ് പോലും കൂട്ടിച്ചേർക്കാൻ സാധിക്കുന്നതിന് മുമ്പേ ഓൾ ഔട്ടാകേണ്ടി വന്നു. ഓസ്‌ട്രേലിയ നിർത്തിയിടത്ത് നിന്ന് ഇന്ത്യ പക്ഷേ തുടങ്ങുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ ആരോൺ ഫിഞ്ചിന്റെ കുറ്റി തെറിപ്പിച്ച് ഇഷാന്ത് ശർമ തകർച്ചയ്ക്ക് തുടക്കമിട്ടു

ഖവാജയും ഹാരിസും ഹാൻഡ്‌സ്‌കോമ്പും പിടിച്ചുനിൽക്കാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ട്രാവിസിന്റെ ഇന്നിംഗ്‌സാണ് ഓസ്‌ട്രേലിയയെ വൻ ദുരന്തത്തിൽ നിന്നും രക്ഷിച്ചത്. ഹാരിസ് 26, ഖവാജ 28, ഹാൻഡ്‌സ്‌കോമ്പ് 34ഉം റൺസെടുത്തു. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഹെഡ് 61 റൺസുമായും സ്റ്റാർക്ക് 8 റൺസുമായും ക്രീസിലുണ്ട്. ഇന്ത്യക്ക് വേണ്ടി അശ്വിൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ബുമ്ര, ഇഷാന്ത് ശർമ എന്നിവർ രണ്ട് വീതം വിക്കറ്റുകളെടുത്തു.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *