ഓസ്‌ട്രേലിയയിൽ കളി മറന്ന് ഇന്ത്യ; മുൻനിര തകർന്നടിഞ്ഞു

  • 52
    Shares

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് പിഴച്ചു. 41 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയുടെ നാല് മുൻനിര ബാറ്റ്‌സ്മാൻമാർ കാര്യമായ സംഭാവനകളൊന്നുമില്ലാതെ മടങ്ങി.

3 റൺസെടുക്കുന്നതിനിടെ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. 2 റൺസുമായി കെ എൽ രാഹുലും മുരളി വിജയ് 11, കോഹ്ലി 3, രഹാനെ 13 റൺസുമായും മടങ്ങി. ക്രീസിൽ തുടരുന്ന രോഹിത് ശർമയിലും ചേതേശ്വർ പൂജാരയിലുമാണ് ഇന്ത്യയുടെ പ്രതീക്ഷകൾ

രോഹിത് 20 റൺസുമായും പൂജാര 11 റൺസുമായും ക്രീസിലുണ്ട്. നിലവിൽ ഇന്ത്യ 4 വിക്കറ്റിന് 61 റൺസ് എന്ന നിലയിലാണ്. 2 വിക്കറ്റെടുത്ത ഹേസിൽവുഡും ഓരോ വിക്കറ്റുമായി സ്റ്റാർക്കും കമ്മിൻസുമാണ് ഇന്ത്യൻ മുൻനിരയെ തകർത്തത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *