ഓസ്‌ട്രേലിയക്ക് തുടക്കത്തിലെ വിക്കറ്റ് നഷ്ടം; മൂന്ന് പേസർമാരുമായി ഇന്ത്യ

  • 160
    Shares

ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ഏകദിനത്തിന് സിഡ്‌നിയിൽ തുടക്കമായി. ടോസ് നേടിയ ഓസീസ് നായകൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടക്കത്തിൽ തന്നെ ഒരു വിക്കറ്റ് വീണ ഓസീസ് കരകയറാനുള്ള ശ്രമത്തിലാണ്.

നായകൻ ആരോൺ ഫിഞ്ചാണ് പുറത്തായത്. ഭുവനേശ്വർ കുമാർ ഫിഞ്ചിനെ ക്ലീൻ ബൗൾഡ് ചെയ്യുകയായിരുന്നു. 6 റൺസാണ് ഫിഞ്ചിന്റെ സമ്പാദ്യം. മത്സരം അഞ്ച് ഓവർ പൂർത്തിയാകുമ്പോൾ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് എന്ന നിലയിലാണ്. 14 റൺസുമായി കാറെയും 2 റൺസുമായി ഖവാജയുമാണ് ക്രീസിൽ

മൂന്ന് പേസർമാരെ ടീമിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയിരിക്കുന്നത്. ഷമി, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ് എന്നിവർ പേസർമാരായി എത്തുമ്പോൾ കുൽദീപ് യാദവും ജഡേജയും സ്പിൻ ആക്രമണം ഏറ്റെടുക്കും

ധവാനും രോഹിത് ശർമയും ഓപണർമാരാകും. അമ്പട്ടി റായിഡുവും ദിനേശ് കാർത്തിക്കും ടീമിലെത്തിയിട്ടുണ്ട്. ഹാർദിക് പാണ്ഡ്യക്ക് പകരമായിട്ടാണ് കാർത്തിക് ടീമിൽ എത്തിയത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *