അഡ്ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്; പൂജാരക്കും രഹാനെക്കും അർധ സെഞ്ച്വറി
അഡ്ലെയ്ഡിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗ് തുടരുന്ന ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 282 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്ക് നിലവിൽ 297 റൺസിന്റെ ലീഡുണ്ട്.
രഹാനെയും അശ്വിനുമാണ് ക്രീസിൽ. രഹാനെ 61 റൺസെടുത്തു. 28 റൺസെടുത്ത റിഷഭ് പന്തിന്റെ വിക്കറ്റാണ് ഒടുവിൽ വീണത്. പൂജാര, രോഹിത് ശർമ എന്നിവരുടെ വിക്കറ്റുകൾ നാലാം ദിനമായ ആദ്യം നഷ്ടപ്പെട്ടത്. പൂജാര 204 പന്തിൽ 71 റൺസെടുത്ത് പുറത്തായി. രോഹിത് ശർമ കേവലം 1 റൺസിന് പുറത്തായി.