ഓസ്‌ട്രേലിയക്ക് 323 റൺസ് വിജയലക്ഷ്യം; ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

Loading...
  • 183
    Shares

അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് 323 റൺസിൻെ വിജയലക്ഷ്യം. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ 307 റൺസിന് പുറത്തായി. ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യക്ക് 15 റൺസിന്റെ ലീഡാണുണ്ടായിരുന്നത്. പൂജാരയുടെയും രഹാനെയുടെയും അർധസെഞ്ച്വറികളാണ് ഇന്ത്യക്ക് മികച്ച ടോട്ടൽ നേടിക്കൊടുത്തത്. എങ്കിലും നാലാം ദിനമായ ഇന്ന് ഉച്ചഭക്ഷണത്തിന് ശേഷം ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ അലക്ഷ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞില്ലായിരുന്നുവെങ്കിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക് നീങ്ങുമായിരുന്നു

വാലറ്റം പൊരുതാൻ പോലുമാകാതെ തകർന്നു. നാലാം ദിനമായ ഇന്ന് ചേതേശ്വർ പൂജാരയാണ് ആദ്യം പുറത്തായത്. പൂജാരെ 71 റൺസെടുത്തു. തൊട്ടുപിന്നാലെ ഒരു റൺസുമായി രോഹിതും പുറത്തായി. റിഷഭ് പന്ത് 28 റൺസെടുത്തു. രഹാനെ 70 റൺസിന് പുറത്തായി. അശ്വിൻ 5 റൺസും ഇഷാന്ത്, ഷമി, ബുമ്ര എന്നിവർ പൂജ്യത്തിനും പുറത്തായി.

ഓസ്‌ട്രേലിയ നിലവിൽ 11 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എന്ന നിലയിലാണ്. 11 റൺസെടുത്ത ഫിഞ്ചിനെ അശ്വിൻ പുറത്താക്കി. ഹാരിസ് 14 റൺസുമായി ക്രീസിലുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *