വിജയത്തിന് മുന്നിൽ ആറ് വിക്കറ്റും 219 റൺസും; അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു

  • 201
    Shares

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ത്യ ഉയർത്തിയ 323 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയക്ക് ഇതിനകം നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു കഴിഞ്ഞു. 104 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ഓസീസ്. വിജയത്തിനായി അവർക്കിനി 219 റൺസ് കൂടി വേണം. അവസാന ദിനമായ നാളെ ബാക്കിയുള്ള ആറ് വിക്കറ്റുകളും വീഴ്ത്തി വിജയം പിടിച്ചെടുക്കാനാകും ഇന്ത്യയുടെ ശ്രമം. അതേസമയം ഓസീസ് സമനിലക്ക് ശ്രമിക്കുമോ വിജയിക്കാൻ നോക്കുമോയെന്ന് കണ്ടറിയണം

ടെസ്റ്റ് എന്തായാലും അവസാന ദിനം ആവേശകരമാകുമെന്ന് ഉറപ്പാണ്. 84 റൺസെടുക്കുന്നതിനിടെ ഓസീസിന്റെ നാല് വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യക്ക് സാധിച്ചു. അശ്വിനും ഷമിയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. നാലാം ദിനംകളി അവസാനിക്കുമ്പോൾ 11 റൺസുമായി ഹെഡും 31 റൺസുമായി ഷോൺ മാർഷുമാണ് ക്രീസിൽ. ഫിഞ്ച് 11, ഹാരിസ് 26, ഖവാജ 8, ഹാൻഡ്‌സ്‌കോമ്പ് 14 എന്നിവരാണ് പുറത്തായത്.

നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 307 റൺസിന് പുറത്താകുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി രഹാനെയും പൂജാരയും അർധ സെഞ്ച്വറികൾ നേടി. പൂജാര 71 റൺസും രഹാനെ 70 റൺസും നേടി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *