ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ മത്സരം നാളെ; ആദ്യ ടി20ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു
ഓസ്ട്രേലിയക്കെതിരെ നാളെ നടക്കുന്ന ആദ്യ ടി20ക്കുള്ള പന്ത്രണ്ടംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. മത്സരത്തിന് ഒരു ദിവസം മുമ്പ് തന്നെ ടീമിനെ പ്രഖ്യാപിക്കുന്ന പതിവ് ഇന്ത്യ തുടരുകയാണ്. വിരാട് കോഹ്ലി നയിക്കുന്ന ടീമിൽ ദിനേശ് കാർത്തിക്, റിഷഭ് പന്ത് എന്നീ രണ്ട് കീപ്പർമാരും സ്ഥാനം പിടിച്ചിട്ടുണ്ട്
നാളെ ബ്രിസ്ബേനിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക 1.20നാണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് പേസ് ബൗളർമാർ ടീമിലിടം നേടി. ഭുവനേശ്വർ കുമാർ, ബുമ്ര, ഖലീൽ അഹമ്മദ് എന്നിവർ പേസർമാരായി ടീമിൽ കയറിയപ്പോൾ ഉമേഷ് യാദവിന് ഇടം നേടാനായില്ല.
ഇന്ത്യൻ ടീം: രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്ലി, ലോകേഷ് രാഹുൽ, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, കൃനാൽ പാണ്ഡ്യ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ചാഹൽ, ജസ്പ്രീത് ബുമ്ര, ഖലീൽ അഹമ്മദ്