അടിച്ചു തകർത്ത് ധവാനും രോഹിതും; നാലാം ഏകദിനത്തിൽ റൺ മല കയറി ഇന്ത്യ

Loading...
  • 387
    Shares

ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യക്ക് പടുകൂറ്റൻ സ്‌കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 358 റൺസെടുത്തു. സെഞ്ച്വറി നേടിയ ശിഖർ ധവാന്റെയും 95 റൺസെടുത്ത രോഹിത് ശർമയുടെയും മികവിലാണ് ഇന്ത്യ സ്‌കോർ ഉയർത്തിയത്.

ടോസ് നേടിയ കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഇന്ത്യക്ക് രോഹിതും ധവാനും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് ഓപണിംഗ് വിക്കറ്റിൽ 193 റൺസ് കൂട്ടിച്ചേർത്തു. 92 പന്തിൽ 95 റൺസെടുത്ത രോഹിത് കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായി. പിന്നാലെ എത്തിയ രാഹുലിനെ കൂട്ടുപിടിച്ച് ധവാൻ സെഞ്ച്വറി പൂർത്തിയാക്കി. 115 പന്തിൽ 3 സിക്‌സും 18 ഫോറും സഹിതം 143 റൺസ് അടിച്ചുകൂട്ടിയ ധവാൻ സ്‌കോർ 254ൽ വീണു

കോഹ്ലി 7 റൺസിന് പുറത്തായി. കെ എൽ രാഹുൽ 26 റൺസെടുത്തു. റിഷഷ് പന്ത് 24 പന്തിൽ 36 റൺസുമായി മടങ്ങി. അവസാന ഓവറുകളിൽ വിജയ് ശങ്കർ തകർപ്പനടികൾ കാഴ്ചവെച്ചു. 15 പന്തിൽ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 26 റൺസാണ് വിജയ് ശങ്കർ എടുത്തത്. അവസാന പത്തോവറിൽ 7 വിക്കറ്റുകളാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. അവസാന പന്ത് നേരിടാനെത്തിയ ബുമ്ര കൂറ്റൻ സിക്‌സർ പറത്തിയാണ് സ്‌കോർ 358ൽ എത്തിച്ചത്.

ഓസീസിന് വേണ്ടി പാറ്റ് കമ്മിൻസ് 5 വിക്കറ്റുകൾ വീഴ്ത്തി. റിച്ചാർഡ്‌സൺ മൂന്നും സാംപ ഒരു വിക്കറ്റുമെടുത്തു.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *