പൂജാരക്ക് പിന്നാലെ തകർപ്പൻ സെഞ്ച്വറിയുമായി റിഷഭ് പന്ത്; ഇന്ത്യ പടുകൂറ്റൻ സ്‌കോറിലേക്ക്

  • 476
    Shares

സിഡ്‌നി ടെസ്റ്റിൽ ഇന്ത്യ പടുകൂറ്റൻ സ്‌കോറിലേക്ക്. ചേതേശ്വർ പൂജാരക്ക് പിന്നാലെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷഭ് പന്തും സെഞ്ച്വറി സ്വന്തമാക്കിയതോടെ ഇന്ത്യ സ്‌കോർ 600 കടത്തി. രവീന്ദ്ര ജഡേജയും സെഞ്ച്വറിയോട് അടുക്കുകയാണ്. രണ്ടാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യ നിലവിൽ 6 വിക്കറ്റ് നഷ്ടത്തിൽ 612 റൺസ് എന്ന നിലയിലാണ്

ഇന്ത്യക്ക് ഇന്ന് ആദ്യം 42 റൺസെടുത്ത ഹനുമ വിഹാരിയെ നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെ 193 റൺസുമായി പൂജാരയും മടങ്ങി. പിന്നീടാണ് പന്തും ജഡേജയും ക്രീസിൽ ഒത്തുചേർന്നത്. ഇരുവരും ചേർന്ന് ഏകദിന ശൈലിയിൽ ബാറ്റ് വീശിയതോടെ ഇന്ത്യൻ സ്‌കോറിംഗിന് വേഗത കൂടി.

റിഷഭ് പന്ത് 186 പന്തിൽ 153 റൺസുമായും ജഡേജ 113 പന്തിൽ 81 റൺസുമായും ക്രീസിൽ തുടരുകയാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *