ഒന്നാം ദിനം 303ന് 4 വിക്കറ്റ്; നാലാം ടെസ്റ്റിൽ ഇന്ത്യക്ക് ഗംഭീര തുടക്കം, പൂജാരക്ക് സെഞ്ച്വറി

Loading...
  • 843
    Shares

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ തുടക്കം. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 303 റൺസ് എടുത്തിട്ടുണ്ട്. സെഞ്ച്വറി നേടിയ ചേതേശ്വർ പൂജാരയും ഹനുമ വിഹാരിയുമാണ് ക്രീസിൽ. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

തുടക്കത്തിലെ കെ എൽ രാഹുലിനെ നഷ്ടപ്പെട്ടെങ്കിലും മായങ്ക് അഗർവാളും പൂജാരയും ചേർന്ന് കളി തിരിച്ചുപിടിക്കുകയായിരുന്നു. തന്റെ രണ്ടാം ടെസ്റ്റിലും മികച്ച പ്രകടനാണ് മായങ്ക് പുറത്തെടുത്തത്. 77 റൺസെടുത്ത മായങ്കിനെ ലിയോൺ പുറത്താക്കി. 112 പന്തിൽ 7 ഫോറും രണ്ട് സിക്‌സും സഹിതമാണ് മായങ്ക് 77 റൺസെടുത്തത്

നായകൻ കോഹ്ലി 23 റൺസിന് പുറത്തായി. അജിങ്ക്യ രഹാനെ 18 റൺസെടുത്തു. ഇതിനിടെ പൂജാര തന്റെ പതിനെട്ടാം സെഞ്ച്വറി തികച്ചിരുന്നു. രഹാനെ പുറത്തായ ശേഷം ക്രീസിലെത്തിയ വിഹാരി പൂജാരക്ക് മികച്ച പിന്തുണ നൽകിയതോടെയാണ് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 300 കടന്നത്.

250 പന്തിൽ 16 ഫോറുകൾ സഹിതം 130 റൺസുമായാണ് പൂജാര ക്രീസിൽ നിൽക്കുന്നത്. 58 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 39 റൺസാണ് വിഹാരി നേടിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *