സെഞ്ച്വറിക്ക് പിന്നാലെ കോഹ്ലിയും വീണു; ഇന്ത്യ തകർച്ചയിലേക്ക്

  • 97
    Shares

പെർത്ത് ടെസ്റ്റിൽ ഇന്ത്യ വീണ്ടും പ്രതിരോധത്തിൽ. സെഞ്ച്വറി നേടിയ നായകൻ വിരാട് കോഹ്ലി പുറത്തായതോടെ ഇന്ത്യ നിലവിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് എന്ന നിലയിലാണ്. 15 റൺസുമായി റിഷഭ് പന്തും ഇഷാന്ത് ശർമയുമാണ് ക്രീസിൽ

ഓസീസിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 326 റൺസിനേക്കാളും 73 റൺസ് പിറകിലാണ് ഇന്ത്യ ഇപ്പോൾ. 172 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രഹാനെയുടെ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഇതിന് ശേഷം കോഹ്ലിയും ഹനുമ വിഹാരിയും ചേർന്ന് സ്‌കോർ ഉയർത്തുന്നതിനിടെയാണ് 20 റൺസെടുത്ത വിഹാരി പുറത്താകുന്നത്

ഇതിനിടയിൽ കോഹ്ലി തന്റെ 25ാം സെഞ്ച്വറിയും തികച്ചു. 123 റൺസെടുത്ത കോഹ്ലി പിന്നാലെ പുറത്തായി. തൊട്ടുത്ത പന്തിൽ ഷമിയും പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലേക്ക് വീഴുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *