മെൽബണിൽ ചാഹൽ മാജിക്; സ്പിൻ കെണിയിൽ കറങ്ങി വീണ ഓസീസ് 230ന് പുറത്ത്

Loading...
  • 173
    Shares

മെൽബൺ ഏകദിനത്തിൽ ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 48.4 ഓവറിൽ 230 റൺസിന് പുറത്തായി. 6 വിക്കറ്റുകൾ വീഴ്ത്തിയ യുസ് വേന്ദ്ര ചാഹലിന്റെ പ്രകടനമാണ് ഓസീസിനെ തകർത്തത്.

ടോസ് നേടിയ വിരാട് കോഹ്ലി ഓസീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കോഹ്ലിയുടെ തീരുമാനം ശരിവെക്കും വിധത്തിലായിരുന്നു ബൗളർമാരുടെ പ്രകടനവും. തുടകത്തിലെ ഭുവനേശ്വർ കുമാറും ചാഹലും ചേർന്ന് ഓസീസ് മുൻനിര തകർത്തു. പിന്നീട് ചാഹൽ ആക്രമണം ഒറ്റയ്ക്ക് ഏറ്റെടുക്കുകയായിരുന്നു

10 ഓവറിൽ 42 റൺസ് വഴങ്ങിയാണ് ചാഹൽ ആറ് വിക്കറ്റുകൾ സ്വന്തമാക്കിയത്. ഭുവനേശ്വർ കുമാറും ഷമിയും രണ്ട് വീതം വിക്കറ്റുകളും നേടി. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച വിജയ് ശങ്കർ ആറ് ഓവറിൽ 23 റൺസ് മാത്രമേ വിട്ടു കൊടുത്തുവെങ്കിലും വിക്കറ്റ് സ്വന്തമാക്കാൻ സാധിച്ചില്ല.

58 റൺസെടുത്ത ഹാൻഡ്‌സ്‌കോംബാണ് ഓസീസ് ടോപ് സ്‌കോറർ. ഖവാജ 34, ഷോൺ മാർഷ് 39ഉം റൺസെടുത്തു. മാക്‌സ് വെൽ 26 റൺസിന് പുറത്തായി. മറ്റാർക്കും തിളങ്ങാനായില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *