48.2 ഓവറിലെ ട്വിസ്റ്റ് ഇന്നലെയും; ഇന്ത്യൻ ടീമിനെ വിടാതെ പിടികൂടി 48.2ാം ഓവർ

  • 249
    Shares

ഓസ്‌ട്രേലിയക്കെതിരായ ആദ്യ മൂന്ന് ഏകദിനങ്ങളിലും ഇന്ത്യക്ക് നിർണായകമായിരുന്നു 49ാം ഓവർ. കൃത്യമായി പറഞ്ഞാൽ 48.2ാം ഓവർ. ആദ്യ മത്സരത്തിൽ ഇതേ പന്തിലാണ് ഇന്ത്യ ഓസീസിന്റെ വിജയലക്ഷ്യം മറികടന്നത്. രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും ഇതേ ഓവറിലെ ഇതേ പന്തിലാണ് ഇന്ത്യ ഓൾ ഔട്ടാകുന്നതും.

തുടർച്ചയായ മൂന്ന് മത്സരങ്ങളിലും 48.2 ഓവർ ട്വിസ്റ്റ് ആവർത്തിച്ചു. അപ്രതീക്ഷിതമായാണ് സംഭവിച്ചതെങ്കിലും ക്രിക്കറ്റ് ആരാധകർ ഈ അപൂർവ സാമ്യതക്ക് പിന്നാലെയാണ്

ഹൈദരാബാദിൽ നടന്ന ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 237 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യൻ ടീമിന് മുന്നിൽ വെച്ചത്. 48.2 ഓവറിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് എടുത്ത് വിജയലക്ഷ്യം ഭേദിച്ചു.

നാഗ്പൂരിൽ നടന്ന രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യ. വിരാട് കോഹ്ലി സെഞ്ച്വറി നേടിയെങ്കിലും ഇന്ത്യ 48.2 ഓവറിൽ ഓൾ ഔട്ടായി. പക്ഷേ ഓസീസിനെ 49.3 ഓവറിൽ 242ന് എറിഞ്ഞിട്ട് വിജയം സ്വന്തമാക്കി. അപ്പോഴും രണ്ടാം മത്സരത്തിൽ 48.2ാം ഓവർ ഇന്ത്യയുടെ നിർണായക സാന്നിധ്യമായി മാറി

വെള്ളിയാഴ്ച റാഞ്ചിയിൽ നടന്ന മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത് ഓസ്‌ട്രേലിയ. നിശ്ചിത 50 ഓവറിൽ ഓസ്‌ട്രേലിയ അടിച്ചു കൂട്ടിയത് 5 വിക്കറ്റ് നഷ്ടത്തിൽ 313 റൺസ്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യൻ ഇന്നിംഗ്‌സ് 48.2 ാം ഓവർ കടന്നില്ല. 281 റൺസിന് ഇന്ത്യ ഓൾ ഔട്ടായി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *