ജയിക്കാൻ ഇനിയും വേണം 175 റൺസ്; കയ്യിലുള്ളത് 5 വിക്കറ്റും

  • 250
    Shares

പെർത്ത് ടെസ്റ്റിൽ ഇന്ത്യ തോൽവി ഭയക്കുന്നു. നാലാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എന്ന നിലയിലാണ്. 287 റൺസിന്റെ വിജയലക്ഷ്യമാണ് ഓസീസ് ഇന്ത്യക്ക് മുന്നിൽ വെച്ചത്. ജയിക്കാനായി ഇന്ത്യക്ക് 175 റൺസ് കൂടി വേണം. അഞ്ച് വിക്കറ്റുകൾ മാത്രമാണ് അതേസമയം പക്കലുള്ളത്.

നാലാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 24 റൺസുമായി ഹനുമ വിഹാരിയും 9 റൺസുമായി റിഷഭ് പന്തുമാണ് ക്രീസിൽ. ഒരു വിക്കറ്റ് കൂടി നഷ്ടപ്പെട്ടാൽ ഇന്ത്യയുടെ സ്ഥിതി അതീവ ഗുരുതരമാകുമെന്നതിനാൽ നാളത്തെ ആദ്യ സെഷൻ അതിനിർണായകമാണ്.

ഇന്ത്യയുടെ ഓപണർമാർ ഒരിക്കൽ കൂടി നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സ്‌കോർ ബോർഡ് തുറക്കും മുമ്പേ രാഹുൽ പുറത്തായി. സ്‌കോർ 13ൽ ചേതേശ്വർ പൂജാരയും പുറത്ത്. 48ൽ മുരളി വിജയും 55ൽ കോഹ്ലിയും പുറത്തായതോടെ ഇന്ത്യ തകർച്ചയുടെ വക്കിലെത്തി. എന്നാൽ അജിങ്ക്യ രഹാനെയും ഹനുമ വിഹാരിയും ചേർന്ന് സ്‌കോർ ബോർഡ് 98 വരെ എത്തിച്ചു. 30 റൺസെടുത്ത രഹാനെ കൂടി പുറത്തായതോടെ ഇന്ത്യൻ പ്രതീക്ഷകൾ ഏതാണ്ട് അവസാനിക്കുകയായിരുന്നു

അഞ്ചാം ദിനമായ നാളെ അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ഇന്ത്യക്ക് വിജയപ്രതീക്ഷയുള്ളു. അതേസമയം ഓസീസ് ആത്മവിശ്വാസത്തോടെയാകും നാളെ മൈതാനത്തിറങ്ങുക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *