ഷമി മാജിക്കിൽ ഓസ്‌ട്രേലിയ തകർന്നു; ഇന്ത്യക്ക് 287 റൺസിന്റെ വിജയലക്ഷ്യം, 2 വിക്കറ്റുകൾ വീണു

Loading...
  • 203
    Shares

പെർത്ത് ടെസ്റ്റിൽ ഇന്ത്യക്ക് 287 റൺസിന്റെ വിജയലക്ഷ്യം. ഓസ്‌ട്രേലിയ രണ്ടാമിന്നിംഗ്‌സിൽ 234 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെടുകയും ചെയ്തു. നായകൻ വിരാട് കോഹ്ലിയും മുരളി വിജയുമാണ് ക്രീസിൽ നിൽക്കുന്നത്. നിലവിൽ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 41 റൺസ് എന്ന നിലയിലാണ്

ശക്തമായ നിലയിൽ നിന്നാണ് ഓസ്‌ട്രേലിയ 234 റൺസിന് ഓൾ ഔട്ടായത്. ആറ് വിക്കറ്റെടുത്ത ഷമിയുടെ പ്രകടനമാണ് ഓസീസിനെ തകർത്തത്. ഒരു ഘട്ടത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എന്ന നിലയിൽ നിന്നാണ് ഓസീസ് 243ന് പുറത്തായത്.

ഷമി ആറ് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ബുമ്ര 3 വിക്കറ്റും ഇഷാന്ത് ശർമ ഒരു വിക്കറ്റും സ്വന്തമാക്കി. 72 റൺസെടുത്ത ഉസ്മാൻ ഖവാജയാണ് ഓസീസിന്റെ ടോപ് സ്‌കോറർ. പെയ്ൻ 37 റൺസെടുത്തു.

നിലവിൽ ഇന്ത്യ 41ന് 2 എന്ന നിലയിലാണ്. കോഹ്ലി 14 റൺസുമായും മുരളി വിജയ് 16 റൺസുമായും ക്രീസിൽ തുടരുന്നു. ഇന്ത്യക്ക് ജയിക്കാൻ 246 റൺസ് കൂടി വേണം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *