രോഹിതും ധവാനും പുറത്ത്; ഇന്ത്യ ഭേദപ്പെട്ട നിലയിൽ

  • 189
    Shares

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ 299 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. 19 ഓവർ പിന്നിടുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് എടുത്തിട്ടുണ്ട്. നായകൻ വിരാട് കോഹ്ലിയും അമ്പട്ടി റായിഡുവുമാണ് ക്രീസിൽ

ശിഖർ ധവാനും രോഹിത് ശർമയെയുമാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. രണ്ട് ഓപണർമാരും തകർത്തടിച്ച് തുടങ്ങിയെങ്കിലും സ്‌കോർ 47ൽ വെച്ച് ഇന്ത്യക്ക് ആദ്യ വിക്കറ്റ് വീണു. 28 പന്തിൽ 32 റൺസെടുത്ത ധവാനാണ് ആദ്യം പുറത്തായത്. സ്‌കോർ 101ൽ നിൽക്കെ 43 റൺസെടുത്ത രോഹിതും പുറത്തായി. കോഹ്ലി 23 റൺസുമായി ക്രീസിലുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *