ഓസ്‌ട്രേലിയയെ 242ന് എറിഞ്ഞിട്ടു; ഇന്ത്യക്ക് 8 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം

Loading...
  • 728
    Shares

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് എട്ട് റൺസ് വിജയം. ആദ്യാവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ വിജയലക്ഷ്യമായ 251 റൺസ് തേടിയിറങ്ങിയ ഓസീസ് 242ന് എല്ലാവരും പുറത്താകുകയായിരുന്നു. അവസാന ഓവറിൽ രണ്ട് വിക്കറ്റുകൾ വീണതോടെ ഓസീസ് ഇന്ത്യക്ക് മുന്നിൽ മുട്ടുകുത്തി. ഇതോടെ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി.

മൂന്ന് വിക്കറ്റെടുത്ത കുൽദീപ് യാദവ്, രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയ വിജയ് ശങ്കർ, ബുമ്ര, ഒരു വിക്കറ്റെടുത്ത ജാദവ്, ജഡേജ എന്നിവർ ചേർന്നാണ് ഓസീസിനെ തകർത്തത്. അവസാന ഓവറിൽ ഓസ്‌ട്രേലിയക്ക് ജയിക്കാനായി 11 റൺസ് വേണമായിരുന്നു. എന്നാൽ ആദ്യ പന്തിൽ ഒമ്പതാം വിക്കറ്റും മൂന്നാം പന്തിൽ പത്താം വിക്കറ്റും വീഴ്ത്തി വിജയ് ശങ്കർ വിജയ തീരത്തേക്ക് ഇന്ത്യയെ എത്തിച്ചു. 46ാം ഓവറിൽ 52 റൺസെടുത്ത സ്‌റ്റോണിസിനെയും കൾട്ടർ നീലിനെയും ബുമ്ര പുറത്താക്കിയതും മത്സത്തിന്റെ ഗതിയെ നിർണയിച്ചു

സ്‌റ്റോണിസാണ് ഓസീസിന്റെ ടോപ് സ്‌കോറർ. ഹാൻഡ്‌സ് കോംപ് 48, ഖവാജ 38, ഫിഞ്ച് 37 ഉം റൺസെടുത്തു. നേരത്തെ ഇന്ത്യ 48.2 ഓവറിൽ 250 റൺസിന് പുറത്താകുകയായിരുന്നു. നാൽപതാം ഏകദിന സെഞ്ച്വറി നേടിയ കോഹ്ലിയുടെ മികവിലാണ് ഇന്ത്യ 250 തികച്ചത്. കോഹ്ലി116 റൺസെടുത്ത് പുറത്തായി. വിജയ് ശങ്കർ 46 റൺസെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *